
2024-06-21 21:10:05
ഗം ഗം ഗണേശ സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.


First Published Jun 20, 2024, 5:49 PM IST
ആനന്ദ് ദേവെരകൊണ്ട നായകനായി വന്ന ചിത്രം ആണ് ഗം ഗം ഗണേശ. ആനന്ദ് ദേവെരകൊണ്ട തെലുങ്കിലെ യുവ താരങ്ങളില്‍ മുൻനിരയിലാണെന്നതിനാല് വൻ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു ഗം ഗം ഗണേശ നായികയായി എത്തിയിരിക്കുന്നത് പ്രഗതി ശ്രിവാസ്തവയാണ്. സംവിധായകൻ ഉദയ് ബൊമ്മിസെട്ടിയുടേതായെത്തിയ ചിത്രം ഒടിടിയില്‍ റിലീസായിരിക്കുകയാണ്.
ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയത്. മെയ് 31ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ആദിത്യ ജവ്വദിയാണ്. ബേബി എന്ന വമ്പൻ ഹിറ്റിന് ശേഷമാണ് ഗം ഗം ഗണേശ എന്ന സിനിമയുമായി ആനന്ദ ദേവെരകൊണ്ട എത്തിയത്.
സായ് രാജേഷ് നീലമായിരുന്നു ബേബി സംവിധാനം ചെയ്തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസിനേ മികച്ച മൗത്ത് പബ്ലിസിറ്റിയുണ്ടായ ചിത്രം വൻ ഹിറ്റായി മാറുകയായിരുന്നു. ആനന്ദ് ദേവെരകൊണ്ട നായകനായി 100 കോടിക്ക് അടുത്ത് നേടി തെലുങ്ക് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു ബേബി. ശ്രീനിവാസ് കുമാര്‍ നൈദുവാണ് ബേബി സിനിമ നിര്‍മിച്ചത്. എം എൻ ബല്‍റെഡ്ഡി ബേബി സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചു. വൈഷ്ണവി ചൈതന്യ ആനന്ദിന്റെ നായികയായി ചിത്രത്തില്‍ എത്തിയപ്പോള്‍ വിരാജ് അശ്വിന്, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി.
ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട നായകനായി അരങ്ങേറ്റി. മിഡില്‍ ക്ലാസ് മെലഡീസ്, ഹൈവേ എന്നിവയിലും ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ടു. പ്രമേയത്തിലെ തെരഞ്ഞെടുപ്പാണ് ആനന്ദിന്റെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്ത വേഷങ്ങളാണ് ഓരോ സിനിമയിലും ആനന്ദ് ദേവെരകൊണ്ട അവതരിപ്പിക്കുന്നത്.
Read More: വൻ ഹിറ്റായ പോര് തൊഴിലിന് ശേഷം ധനുഷിനെ നായകനാക്കാൻ വിഘ്നേശ് രാജ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Jun 20, 2024, 5:49 PM IST