
2024-07-03 13:40:02
ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി.


First Published Jul 3, 2024, 12:14 PM IST
സൂരി നായകനായി എത്തിയ തമിഴ് ചിത്രമാണ് ഗരുഡൻ. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. സൂര്യ നായകനായ ഗരുഡൻ സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.
ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൌത്തിലൂടെ ഒടിടിയില്‍ ഗരുഡൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗരുഡൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുകയും ചെയ്തു. മലയാളത്തിന്റെ ശിവദയും ഗരുഡനില്‍ ഉണ്ണിക്കൊപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനവും തിരക്കഥ വെട്രിമാരനുമാണ്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രാഹണം ആര്‍തര്‍ വില്‍സണാണ്. യുവ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിച്ച ഗരുഡൻ ആഗോളതലത്തില്‍ 60 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്.
ഗരുഡൻ ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിയിലധികം റിലീസിന് നേടിയെന്നാണ് സാക്നില്‍കിന്റെ റിപ്പോര്‍ട്ട്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.
ജയ് ഗണേഷ് അടക്കം നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ അരങ്ങേറ്റം തമിഴിലാണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഇപ്പോള്‍ രണ്ടാം തവണയാണ് തമിഴില്‍ പ്രധാന വേഷത്തിലെത്തിയതെന്ന പ്രത്യേകയും ചിത്രത്തിന് ഉണ്ട്.
Read More: ഓട്ടക്കാരെത്തും മുന്നേ ദീപശിഖ ഉപഗ്രഹം വഴിയെത്തി, കഥകളും ചരിത്രവും നിറയുന്ന ഒളിമ്പിക്സ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Jul 3, 2024, 12:14 PM IST